കാമുകനും കൂട്ടുകാരും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; പെണ്‍കുട്ടി മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടി

RAPE
കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടി.  20കാരിയായ പെണ്‍കുട്ടിയെ തലയ്ക്ക് നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കാമുകനെയും രണ്ട് കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് കൊല്‍ക്കത്തയ്ക്കടുത്ത് ലുലുവയിലാണ് സംഭവം നടന്നത്.

കാമുകനെ കാണാനാണ് കുട്ടി സ്ഥലത്തെത്തിയത്. വരുമ്പോള്‍ കാമുകനോടൊപ്പം രണ്ട് കൂട്ടുകാരുമുണ്ടായിരുന്നു. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം പെണ്‍കുട്ടിക്ക് നല്‍കുകയും, കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചെറുപ്പക്കാര്‍ ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളിലേക്കോടി, താഴേക്ക് ചാടുകയായിരുന്നു.

rape1

കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ചിലര്‍ തിരച്ചിലില്‍ ചെറുപ്പക്കാരെ കണ്ടെത്തുകയും, പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

DONT MISS
Top