സിനിമാലോകത്തിനൊപ്പം ഇടതുപക്ഷത്തിനും കനത്ത നഷ്ടമെന്ന് കോടിയേരി

alabhavanmani

കലാഭവന്‍ മണിയുടെ അകാലത്തിലുള്ള മരണം മലയാള സിനിമാലോകത്തിന് മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ മലയാളി മനസ്സുകള്‍ എന്നും ഓര്‍മ്മിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് കലാഭവന്‍ മണി ജീവന്‍ നല്‍കി. മിമിക്രിയുടെ ലോകത്ത് നിന്നും സിനിമാ ലോകത്തേക്ക് കടന്നുവന്ന മണി നാടന്‍ പാട്ടുകളെ വര്‍ത്തമാനകാലത്ത് ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്നും കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ച മണ്ഡലത്തിലുള്‍പ്പെടെ കലാഭവന്‍ മണി നടത്തിയ പ്രചാരണം മണിയുടെ ഉന്നതമായ രാഷ്ട്രീയ ബോധത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നുവെന്നും കോടിയേരി അനുസ്മരിച്ചു. എന്നും ജനങ്ങള്‍ക്കൊപ്പം ജീവിക്കുകയും അവര്‍ക്കു വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു മണി. ഏറെക്കാലം നമ്മോടൊപ്പം ജീവിക്കേണ്ടിയിരുന്ന ആ കലാകാരന്റെ അകാല നിര്യാണമുണ്ടാക്കിയ അഗാധമായ ദു:ഖത്തില്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതായും കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കലാഭവന്‍ മണിയുടെ അകാലത്തിലുള്ള മരണം മലയാള സിനിമാലോകത്തിന് മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്. ഒരു അഭിനേ…

Posted by Kodiyeri Balakrishnan on Sunday, 6 March 2016

DONT MISS
Top