കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

mani12മലയാള സിനിമാതാരം കലാഭവന്‍ മണിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിയുടെ മരണത്തോടെ നഷ്ടമായത് മലയാളത്തിലെ ഒരു മികച്ച നടനെയാണ്, ആ നഷ്ടത്തില്‍ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.

കരള്‍സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു മണി ഇന്നു വൈകുന്നേരം 8 മണിയോടെയാണ് മരിച്ചത്. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നാളെ തൃശൂരില്‍.

200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച കലാഭവന്‍ മണി തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സജീവ സാന്നിധ്യമായിരുന്നു.

DONT MISS
Top