വനിതാ ഹോസ്റ്റലില്‍ തമിഴ്‌നാട് കായികമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം വിവാദമാകുന്നു

TN

ചെന്നൈ: തമിഴ്‌നാട്ടിലെ കായിക മന്ത്രി വനിതാ ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയത് വിവാദമാകുന്നു. പ്രതിപക്ഷ പാര്‍ട്ടി പിഎംകെയാണ് മന്ത്രി എസ് സുന്ദരരാജയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. പുതുക്കോട്ടയിലുള്ള വനിതാ കായിക താരങ്ങളുടെ ഹോസ്റ്റലിലാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. കായിക താരങ്ങളോട് മന്ത്രി മോശമായി പെരുമാറിയെന്നും പിഎംകെ ആരോപിക്കുന്നു.

പ്രാദേശിക ചാനല്‍ മന്ത്രി ഹോസ്റ്റല്‍ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് 3 നാണ് മന്ത്രി ഹോസ്റ്റലില് എത്തിയത്. രാത്രിയില്‍ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. എന്നാല്‍ കൂടെ വനിതാ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് പിഎംകെ കുറ്റപ്പെടുത്തി. സംഭവത്തോടെ എഐഎഡിഎംകെ ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ തങ്ങള്‍ കണ്ടിട്ടില്ല, ദൃശ്യങ്ങള്‍ കണ്ടിട്ട് പ്രതികരിക്കാമെന്ന് പാര്‍ട്ടി വക്താവ് സിആര്‍ സരസ്വതി പറഞ്ഞു.

പെണ്‍കുട്ടികളോട് മോശമായി സംസാരിച്ചുവെന്നും സുന്ദരരാജയ്‌ക്കെതിരെ പരാതിയുണ്ട്. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സുന്ദരരാജ രാജി വയ്ക്കണമെന്ന് പിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടു.

DONT MISS
Top