സൂര്യയും ജ്യോതികയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു

surya jyothikaകോളിവുഡിലെ താര ദമ്പതിമാരായ സൂര്യയും ജ്യോതികയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ബെസ്റ്റ് ഫീച്ചര്‍ ഫിലിം ഇന്‍ തമിഴ് വിഭാഗത്തില്‍ നാഷണല്‍ അവാര്‍ഡ് നേടിയ കുട്രം കഠിതലിന്റെ സംവിധായകന്‍ ബ്രഹ്മ ഒരുക്കുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്നത്.brAmma

സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ദമ്പതിമാരുടെ വേഷത്തില്‍ തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. 2ഡി എന്റര്‍ടെയിന്‍മെന്റ്‌സ് ആദ്യമായി നിര്‍മ്മിച്ച 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളാണ് ഇരുവരും. സില്ലന് ഒരു കാതലാണ് സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ച അവസാനത്തെ ചിത്രം. ഇരുവരുടെയും തിരിച്ചു വരവ് മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

DONT MISS
Top