പുതിയ ചിത്രവുമായി ഉദയാ പിക്‌ചേഴ്‌സ് വീണ്ടുമെത്തുന്നു; നിര്‍മ്മാണം കുഞ്ചാക്കോ ബോബന്‍

kunjako30 വര്‍ഷത്തിന് ശേഷം ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വീണ്ടും ഒരു മലയാള സിനിമയൊരുങ്ങുന്നു. മലയാളിക്ക് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഉദയയുടെ തിരിച്ചുവരവിന് പിന്നില്‍ മൂന്നാം തലമുറക്കാരനായ കുഞ്ചാക്കോ ബോബനാണ്. ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമ ഉടന്‍ ചിത്രീകരണമാരംഭിക്കും. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെ.പി.എ സി എന്നാണ് ചുരുക്കപ്പേര്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍ പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. സൂരജ് എസ്. കുറുപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നീല്‍ ഡി കുഞ്ഞയാണ്.

Udaya-Studio

1942 ലാണ് ഉദയ പിക്‌ചേഴ്‌സ് എന്ന പേരില്‍ കുഞ്ചാക്കോ സിനിമ നിര്‍മാണ കമ്പനി തുടങ്ങിയത്. 1947 ല്‍ വിതരണക്കാരനായ കെ.വി. കോശിയോടൊപ്പം ആലപ്പുഴ പാതിരപ്പള്ളിയില്‍ ഉദയ സ്റ്റുഡിയോ സ്ഥാപിച്ചു. 1949 ല്‍ പുറത്തിറങ്ങിയ ‘വെള്ളിനക്ഷത്രം’ ആയിരുന്നു ആദ്യചിത്രം. കുഞ്ചാക്കോയുടെ മരണത്തോടെ 1976ല്‍ മകനും സംവിധായകനും നടനുമായ ബോബന്‍ കുഞ്ചാക്കോ ഉദയയുടെ ചുമതല ഏറ്റെടുത്തു. ഇടക്കാലത്ത് ഉദയയുടെ പ്രതാപം നഷ്ടമായി. സിനിമ നിര്‍മാണവും നിലച്ചു. ഉദയായുടെ ബാനറില്‍ 75 ഓളം ചിത്രങ്ങള്‍ കുഞ്ചാക്കോ നിര്‍മ്മിച്ചിട്ടുണ്ട്. കണ്ണപ്പനുണ്ണിയാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

Dear all…..Happy to announce that "UDAYA" is going to produce a film after a long hiatus.With utmost confidence and…

Posted by Kunchacko Boban on Saturday, 5 March 2016

DONT MISS