നെല്‍വയല്‍ നികത്തല്‍: പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി

paddy

പത്തനംതിട്ട: നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പ് വന്‍ തോതില്‍ നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കിയ സര്‍ക്കാരിന്റെ ഉത്തരവ് വിവാദമായിരിക്കുകയാണ്. കുമരകത്ത് മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നിലം നികത്താനാണ് സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെത്രാന്‍ കായലില്‍ സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കാനാണ് നീക്കം.

എറണാകുളത്ത് കടമക്കുടിയല്‍ 47 ഏക്കര്‍ നെല്‍വയല്‍ നികത്തി ആശുപത്രി നിര്‍മ്മിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയും പ്രതിഷേധവുമായി വി എം സുധീരനടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിക്കൊണ്ടാണ് റവന്യൂ വകുപ്പ് നിലം നികത്തലിന് അനുമതി നല്‍കിയത്.

DONT MISS
Top