കനയ്യയുടേത് വരുംതലമുറയുടെ രാഷ്ട്രനിര്‍മ്മാണത്തിന്റെ ശബ്ദം; പിന്തുണയുമായി പ്രകാശ് രാജും

prakash-raj
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ് രാജ് രംഗത്ത്. കനയ്യകുമാറിലൂടെ സത്യസന്ധമായ ശബ്ദം കേട്ടുവെന്ന് പറഞ്ഞാണ് പ്രകാശ് രാജ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. രാഷ്ട്രനിര്‍മ്മാണത്തിനുള്ള പുതുതലമുറയുടെ ശബ്ദമാണിതെന്നും പ്രകാശ് രാജ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്. ജയ്ഹിന്ദ് വിളിച്ചാണ് പ്രകാശ് രാജ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Listened to #KanhaiyaKumar s honest voice at #JNU .. Voice of a generation which will build this nation . Jaihind

Posted by Prakash Raj on Thursday, 3 March 2016

പ്രകാശ് രാജിന്റെ പോസ്റ്റ് ഏറെ പ്രസക്തിയര്‍ഹിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കനയ്യയെ അനുകൂലിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നത് കൊണ്ട് തന്നെയാകും ജയ്ഹിന്ദ് വിളിച്ച് പോസ്റ്റ് അവസാനിപ്പിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തെന്നിന്ത്യന്‍ സിനിമാ-നാടക രംഗത്തെ ശക്തമായ സാന്നിധ്യമാണ് പ്രകാശ്‌രാജ്. മോഹന്‍ലാലിനെപ്പോലുള്ള സിനിമാ താരങ്ങള്‍ കനയ്യകുമാറിനെതിരെയുള്‍പ്പെടെ കനത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കനയ്യയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന രംഗത്തെത്തിയിട്ടുണ്ട്. എന്‍ഡിടിവിയില്‍ കനയ്യയെ കണ്ടെന്നും, കനയ്യയുടെ വാക്കുകള്‍ സുന്ദരമാണെന്നും പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. കനയ്യയുടെ ഓരോ വാക്കിലും സത്യസന്ധത അനുഭവിക്കാനാകുമെന്നും റെയ്‌ന പറയുന്നു. കനയ്യയെ താന്‍ ബഹുമാനിക്കുന്നു. പോരാളിയും സത്യസന്ധനുമായ കനയ്യയെ താന്‍ സല്യൂട്ട് ചെയ്യുന്നതായും റെയ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ആവേശകരമായ പ്രസംഗം നടത്തിയ കനയ്യകുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് പ്രമുഖ ബോളിവുഡ് താരം കമാല്‍ റാഷിദ് ഖാനും രംഗത്തെത്തിയിരുന്നു

DONT MISS
Top