‘നേതാവാക്കാനും രക്തസാക്ഷിയാക്കാനും ഒരുത്തനെ കിട്ടാന്‍ നോക്കിയിരിക്കുകയാണ് ചിലര്‍’; കനയ്യ കുമാറിനെതിരെയുള്ള ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ വിവാദമാകുന്നു

jude-antonyരാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി. നേതാവാക്കാനും രക്തസാക്ഷിയാക്കാനും ഒരുത്തനെ കിട്ടാന്‍ നോക്കിയിരിക്കുകയാണ് ചിലര്‍ എന്നാണ് ജൂഡിന്റെ വിമര്‍ശനം.

ഒരുത്തനെ കിട്ടാന്‍ നോക്കി ഇരിക്കുവാ ചിലര്‍ ,അവനെ ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും.

Posted by Jude Anthany Joseph on Friday, March 4, 2016

കനയ്യക്കെതിരെ പ്രത്യക്ഷ വിമര്‍ശനവുമായെത്തിയ ജൂഡ് ആന്റണിയെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തി.ജൂഡിന്റെ പോസ്റ്റിനു കീഴില്‍ കനത്ത ഭാഷയിലുള്ള പരമാര്‍ശങ്ങളും തെറിവിളികളുമെത്തിയതോടെ പബ്ലിക് കമന്റിനുള്ള ഓപ്ക്ഷന്‍ ജൂഡ് ഡിയാക്ടിവേറ്റ് ചെയ്തു.

എന്തിനാ കമെന്‍റ് ബോക്സ്‌ അടച്ചത് സ്നേഹമുള്ള കുറെ പേര്‍ മെസേജ് ചെയ്ത് ചോദിച്ചത് കൊണ്ട് പറയുവാ. നമ്മുടെ വീട്ടില്‍ കുറെ ചാവ…

Posted by Jude Anthany Joseph on Friday, March 4, 2016

സ്വന്തം അഭിപ്രായങ്ങള്‍ പറയുകയും മറ്റുള്ളവര്‍ക്ക് ഇതേക്കുറിച്ച് പ്രതികരിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതികരണമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ജൂഡ് ആന്റണിയുടെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരത്തില്‍ വിവാദമായ പോസ്റ്റുകളുമായി ജൂഡ് ആന്റണി രംഗത്തെത്തുന്നത്. മുന്‍പ് ജെഎന്‍യു സമരത്തെയും സംവരണത്തേയും വിമര്‍ശിച്ചു കൊണ്ടുള്ള ജൂഡ് ആന്റണിയുടെ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ കനയ്യകുമാറിന് മര്‍ദ്ദനമേറ്റതിനെതിരെ പ്രതികരിച്ചാണ് താല്‍ക്കാലികമായി ഇത്തരം വിമര്‍ശനങ്ങളില്‍ നിന്നും ജൂഡ് രക്ഷപ്പെട്ടത്. ഇതിനിടയിലാണ് കനയ്യ കുമാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള ജൂഡിന്റെ പുതിയ പോസ്റ്റ്.

പ്രകോപനമുണ്ടായാല്‍ പോലും സംയമനം പാലിക്കേണ്ട മുതിര്‍ന്ന അഭിഭാഷകരും കൂട്ടരും തെരുവ് പട്ടികളെ തല്ലുന്ന പോലെ വിദ്യാര്‍ഥികളെ…

Posted by Jude Anthany Joseph on Wednesday, February 17, 2016

ജൂഡിന്റെ നിലപാടിനെ നിരവധി പേര്‍ വിമര്‍ശിക്കുമ്പോള്‍ വ്യക്തമായ മറുപടി പോസ്റ്റുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തു വന്നു. രാജഭക്തി സിരകളിലോടുന്നവരാണ് ഇന്നലെ വന്നവര്‍ താരമാകുന്നതിനെ പുച്ഛിക്കുന്നതെന്ന് സനല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാജഭക്തി സിരകളിൽ ഒളിച്ചൊഴുകുന്ന ജനാധിപത്യവാദികളാണ് ഇന്നലെ വന്നവൻ താരമാകുന്നതിനെ പുച്ഛിക്കുന്നത്. അവർക്ക് “തന്തക്ക് പിറന്…

Posted by Sanal Kumar Sasidharan on Friday, March 4, 2016

DONT MISS
Top