സൂര്യയുടെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ 24; ടീസര്‍ തരംഗമാകുന്നു

24ആവേശമായി സൂര്യയുടെ ഏറ്റവും പുതിയ സയന്‍സ് ഫിക്ഷന്‍ ചിത്രം 24 ടീസര്‍ എത്തി. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റ്‌സാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നായകനും വില്ലനുമുള്‍പ്പടെ നിരവധി ഗെറ്റപ്പുകളില്‍ സൂര്യ എത്തുന്നുണ്ട്.

സൂര്യ അഭിനയിക്കുന്ന ആദ്യ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് 24. സാമന്തയും നിത്യാ മേനോനുമാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായെത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം എആര്‍ റഹ്മാന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. തെലുങ്ക് സൂപ്പര്‍ഹിറ്റ് സിനിമ മനം ഒരുക്കിയ സംവിധായകനാണ് വിക്രം കുമാര്‍. ഇന്നലെ റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

DONT MISS
Top