എന്‍ഫീല്‍ഡ് ഹിമാലയന്‍ മാര്‍ച്ച് 16ന് എത്തും; വില രണ്ട് ലക്ഷത്തില്‍ താഴെ

himalayan-enfield

ദില്ലി: റോയല്‍ എന്‍ഫീല്‍ഡ് ആരാധകരുടെ സ്വപ്നങ്ങളില്‍ മാത്രമുള്ള പുത്തന്‍ ഹിമാലയന്‍ വണ്ടി മാര്‍ച്ച് 16ന് നിരത്തിലിറങ്ങും. അഡ്വഞ്ചര്‍ ടൂര്‍ ബൈക്കായ ഹിമാലയന്‍ ഇന്നുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വ്യത്യസ്തമായ ബൈക്കായിരിക്കുമിതെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയുടെ അവകാശവാദം. സിറ്റി, ഓഫ് റോഡ് എന്നീ രണ്ട് പതിപ്പുകളാകും പുറത്തിറക്കുക. രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും വില.

പുറത്തിറക്കുന്നതിന് മുന്നോടിയായി ചെന്നൈ, മുംബൈ, കല്‍ക്കട്ട, ബാംഗ്ലൂര്‍, നോയിഡ എന്നിവിടങ്ങളില്‍ ഹിമാലയന്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. 182 കിലോഗ്രാം ഭാരമുള്ള വണ്ടിക്ക് 411 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ്. 6500 ആര്‍പിഎമ്മില്‍ 24.50 ബിഎച്ച്പി കരുത്തും 40004500 ആര്‍പിഎമ്മില്‍ 32 എന്‍എമ്മുമാണ് ടോര്‍ക്ക്. പതിനായിരം കിലോമിറ്റര്‍ ഇടവേളകളില്‍ സര്‍വ്വീസ് മതിയെന്നുമാണ് കമ്പനി പറയുന്നത്.

DONT MISS
Top