ഇന്ത്യന്‍ വിപണിയിലെത്തിയത് ഐ ഫോണ്‍ അല്ല, റെഡ്മി നോട്ട് ത്രീ തന്നെ

REDMI

റെഡ്മി നോട്ട് സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ നോട്ട് 3 ഷവോമി ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഷവോമിയില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 16 ജിബി വേരിയന്റിന് 9,999 രൂപയും 32 ജിബി ഫോണിന് 11,999 രൂപയുമാണ് വില. ഏറ്റവും ഐഫോണിനെ അനുസ്മരിപ്പിക്കുന്ന മെറ്റല്‍ ബോഡിയാണുള്ളത്.

ആദ്യമായാണ് ഷവോമി റെഡ്മി ഫോണിനായി മെറ്റല്‍ ബോഡി തിരഞ്ഞെടുക്കുന്നത്. 164 ഗ്രാമാണ് ഭാരം. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 650 6 കോര്‍ പ്രൊസസറിന്റെ കരുത്തോടെ എത്തുന്ന ആദ്യ ഫോണ്‍ കൂടിയാണ് നോട്ട് 3. ഇതുവരെ ലോകം പരിചയിച്ച സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുകളെക്കാള്‍ ഉഗ്രശേഷിയാണ് ഇതിലുള്ളതെന്നും കമ്പനി അവകാശപ്പെടുന്നു. മാര്‍ച്ച് 9 ന് ഉച്ചക്ക് രണ്ടു മണിക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലൂടെയും ഷവോമിയുടെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വില്‍പ്പനതുടങ്ങും.

ഗെയിമിങിനിടെ ഫോണ്‍ ചൂടാകുന്നുവെന്ന പരാതി പരിഹരിക്കാനുള്ള സംവിധാനവും നോട്ട് 3യിലുണ്ട്. 16 ജിബി വേരിയന്റിന് 2 ജിബി റാമും 32 ജിബി വേരിയന്റിന് 3 ജിബി റാമുമാണുള്ളത്. ഈ രണ്ടു മോഡലും എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി അധിക മെമ്മറി പിന്തുണക്കുന്നുണ്ട്. 16 മെഗാപിക്‌സല്‍ പ്രധാന കാമറയും,
5 മെഗാപിക്‌സല്‍ സെല്‍ഫി കാമറയുമുണ്ട്.

DONT MISS
Top