യൂടൂബില്‍ ചരിത്രം രചിച്ച് ഫാന്‍ ട്രെയിലര്‍; 24 മണിക്കൂറിനുള്ളില്‍ ട്രെയിലര്‍ കണ്ടത് 4 ദശലക്ഷത്തോളം പേര്‍

shah rukh khan

ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ഫാനിന്റെ ട്രെയിലര്‍ യൂടൂബില്‍ പുതിയ ചരിത്രം കുറിക്കുകയാണ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ നാല്‍പത് ലക്ഷത്തില്‍ പരം ആളുകളാണ് ഫാന്‍ ട്രെയിലര്‍ യൂടൂബില്‍ കണ്ടത്.

സിനിമയുടെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഈ നേട്ടം ഷാരൂഖിന്റെ ചിത്രത്തിനോടൊപ്പം ട്വിറ്ററില്‍ ഷയര്‍ ചെയ്തു. ഷാരൂഖിന്റെ ഓരോ ഫാനിന്റെയും കരുത്താണ് ഈ നേട്ടമെന്ന് യാഷ് രാജ് ഫിലിംസ് പറഞ്ഞു. ഷാരൂഖ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഗൗരവ് എന്ന കൗമാരക്കാരന് തന്റെ ഹീറോയായ ആര്യന്‍ ഖന്നയോടുള്ള ആരാധനയും ഒരു പ്രത്യേക സാഹചര്യത്തില്‍ ഫാന്‍ ഹീറോയുടെ ശത്രുവായി മാറുന്നതുമാണ് പ്രമേയം. ഷാരൂഖ് ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്.

DONT MISS
Top