നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ജെഎന്‍യുഎസ്‌യു ഉപാധ്യക്ഷ ഷഹല റാഷിദ്

JNU2

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുമെടുത്ത രാജ്യദ്രോഹക്കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഷഹല ആവശ്യപ്പെട്ടു. കനയ്യകുമാറിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഷഹല.

Comrade Kanhaiya gets bail!! The struggle to get sedition charges withdrawn against all other JNU students to continue. Long live our unity!

Posted by Shehla Rashid on Wednesday, 2 March 2016

നാളെ കനയ്യ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തി സംസാരിക്കുമെന്നും ഷഹല അറിയിച്ചിട്ടുണ്ട്. വിജയാഹ്ലാദ പ്രകടനവും നാളെ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തും. ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഐക്യം എന്നും നിലനില്‍ക്കണമെന്നും ഷഹല ആവശ്യപ്പെട്ടിട്ടുണ്ട്.

JNUSU welcomes the interim bail granted to Comrade Kanhaiyya, and calls for a Victory March on campus tomorrow night. We…

Posted by Shehla Rashid on Wednesday, 2 March 2016

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത്ത് വെമുലയ്ക്കും, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കും വരെ പോരാട്ടം തുടരണമെന്നും ഷഹല ആഹ്വാനം ചെയ്തിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷയും ഐസാ നേതാവുണ് ഷഹല.

DONT MISS
Top