ഇന്തോനേഷ്യയില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമിപ്പേടിയില്‍ സുമാത്ര

earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. സുമാത്രാ ദ്വീപിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ഇന്ന് കനത്ത ഭൂകമ്പമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്തോനേഷ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സമുദ്രോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അഭിപ്രായപ്പെട്ടു. എന്നാല്‍, നിലവില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പദാംഗില്‍ നിന്ന് 808 കിലോമീറ്റര്‍ ദൂരത്തായാണ് പ്രഭവകേന്ദ്രം. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വെ കണ്ടെത്തിയത്. നാശനഷ്ടങ്ങളോ ആളപയാമയോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

DONT MISS
Top