സമ്മാനമായി കിട്ടിയ 70 ലക്ഷം രൂപയുടെ വാച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കൈമാറി

sidharamaiyah

ബംഗലൂരു: പുതിയൊരു വാച്ച് കെട്ടി. പക്ഷേ കെട്ടിയ നാള്‍ മുതല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമയം അത്ര നല്ലതല്ല. ഈയിടെ 70 ലക്ഷം രൂപ വില വരുന്ന ഒരു വാച്ച് സിദ്ധരാമയ്യയ്ക്ക് സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുഖ്യമന്ത്രി ഇത്രയും വിലപിടിപ്പുള്ള ഒരു സമ്മാനം സ്വീകരിയ്ക്കുന്നത് നിലവിലെ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ച് പ്രതിഷേധിച്ചു.

ഇതിനിടെയാണ് അസംബഌയില്‍ സ്പീക്കറായ കഗോഡു തിമപ്പയ്ക്ക് മുഖ്യമന്ത്രി വാച്ച് കൈമാറിയത്. ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും സമ്മാനം സ്വീകരിക്കുന്നത് തെറ്റാണോ എന്ന് സിദ്ധരാമയ്യ സ്പീക്കറോട് ചോദിച്ചു. വാച്ച് കാബിനറ്റ് ഹാളില്‍ സൂക്ഷിക്കാന്‍ എടുത്ത് കൊള്ളണമെന്നും വാച്ചിന്റെ നികുതി അടയ്ക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം അനുസരിച്ച് മുഖ്യമന്ത്രിയ്ക്ക് 20000 രൂപയക്ക് മുകളിലുള്ള സമ്മാനങ്ങള്‍ ഒരാളില്‍ നിന്നും സ്വീകരിയ്ക്കുവാനുള്ള അനുവാദമില്ല. ഇത് ലംഘിയ്ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് ബിജെപി വക്താവ്എസ് പ്രകാശിന്റെ അഭിപ്രായം. വിഷയം കൂടുതല്‍ വിവാദമായതോടെ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. വാച്ചിന് 14 ലക്ഷം രൂപയാണ് വിലയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഈ വിവാദം ആവശ്യമില്ലാത്തതാണെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്നുമായിരുന്നു സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിമാരുടെ അഭിപ്രായം. നേരത്തേ ഭാര്യയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ വിലയുള്ള സാരി വാങ്ങിയ സിദ്ധരാമയ്യയുടെ പ്രവര്‍ത്തിയും വിവാദത്തിന് വഴിവെച്ചിരുന്നു.

DONT MISS
Top