മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് മാര്‍ച്ച് പതിനഞ്ചോടുകൂടി ലൈസന്‍സ് അനുവദിക്കണം;സര്‍ക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ്‌

i
ദില്ലി: സംസ്ഥാനത്തെ എല്ലാ ഡാന്‍സ് ബാറുകള്‍ക്കും മാര്‍ച്ച് പതിനഞ്ചോടുകൂടി ലൈസന്‍സ് അനുവദിച്ച് നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട്‌ സുപ്രീംകോടതി.  കൂടാതെ ഡാന്‍സ് ബാറുകളില്‍ സിസിടിവികള്‍ സ്ഥാപിച്ച് തത്സമയ ദൃശ്യങ്ങള്‍ സമീപമുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നുള്ള സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. സിസിടിവികള്‍ സ്ഥാപിക്കുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്‌.

ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് മഹാരാഷ്ട്ര പോലീസ് 24 കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയുണ്ടായി.  എന്നാല്‍ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗാഗവും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അതില്‍ ഇളവുകള്‍ അനുവദിക്കുകയും വേണമെന്ന ആവശ്യവുമായി ഡാന്‍സ് ബാര്‍ അസോസിയേഷന്‍ മെംബേഴ്‌സ് കോടതിയെ സമീപിച്ചിരുന്നു. ഇവര്‍സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി പുതിയ ഉത്തരവിറക്കിയത്.

പോലീസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇതില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം അറിയിക്കണമെന്ന് ഡാന്‍സ് ബാര്‍ അസോസിയേഷന്‍ മെംബേഴ്‌സിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കോടതി നര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും അതില്‍ ഒരു തരത്തിലുമുള്ള മാറ്റം വരുത്താന്‍ പാടില്ലെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞു. നരത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാറുകളെ നിരോധിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് കോടതി ഇടപെട്ട് റദ്ദാക്കിയതാണ്.

DONT MISS
Top