അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം

jalalabad
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനവും വെടിവെപ്പും ഉണ്ടായി.

ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോണ്‍സുലേറ്റിന് സമീപത്തായി ഗ്രനേഡ് നിക്ഷേപിച്ചതായി കണ്ടെത്തി. സ്‌ഫോടനത്തില്‍ അടുത്തുള്ള കെട്ടിടങ്ങളുടെ ജനലുകളുടെ ചില്ലുകള്‍ പൊട്ടി. എട്ടോളം കാറുകള്‍ തകര്‍ന്നു.

കഴിഞ്ഞ ജനുവരിയില്‍ പാകിസ്താന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം നടന്നിരുന്നു.

DONT MISS
Top