പ്രേമത്തിന് ഒരു അവാര്‍ഡ് പോലും കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് എആര്‍ മുരുഗദോസിന്റെ ട്വീറ്റ്

ar murugadossകഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പ്രേമത്തിനെ സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ് സൂപ്പര്‍ സംവിധായകന്‍ എആര്‍ മുരുഗദോസ് ട്വീറ്റ് ചെയ്തു. ചിത്രത്തെ പിന്തുണച്ച് മുന്‍നിര മലയാള സിനിമാ താരങ്ങളാരും രംഗത്ത് വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് മുരുഗദോസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

പ്രേമം തമിഴ്‌നാട്ടില്‍ 280 ദിവസം പ്രദര്‍ശിപ്പിച്ച് അവിശ്വസനീയമായ നേട്ടം കൈവരിച്ചിരുന്നു. ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ‘അകിറ’യുടെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മുരുഗദോസ് കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് പ്രേമത്തിന് അവാര്‍ഡ് ലഭിച്ചില്ലെന്നറിഞ്ഞയുടന്‍ തന്റെ പ്രതിഷേധം ട്വറ്ററില്‍ കുറിക്കുകയായിരുന്നു.

പ്രേമത്തിനെ പരിഗണിക്കാതിരുന്നതിനെ പറ്റി ജൂറി ചെയര്‍മാന്‍ മോഹന്‍ പറയുന്നതിങ്ങനെയാണ്. പ്രേമം മികച്ചൊരു എന്റര്‍ട്രയിനറാണെന്ന കാര്യത്തില്‍ സംശയമില്ല പക്ഷെ അവാര്‍ഡിന് പരിഗണിക്കുമ്പോള്‍ പല ഘടകങ്ങളും ഒരുമിക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോള്‍ പ്രേമം പെര്‍ഫക്ട് മെയ്ക്കിംഗ് ചിത്രമല്ല. അല്‍ഫോണ്‍സിന്റെ മുന്‍ചിത്രം നേരം ഒരു പെര്‍ഫക്ട് സിനിമയാണെന്നും പ്രേമത്തിലേക്കെത്തുമ്പോള്‍ ഒരു ഉഴപ്പന്‍ നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും മോഹന്‍ പറഞ്ഞു.
premam
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമ ഒരിടവേളയ്ക്ക് ശേഷം യുവാക്കളെ ഒന്നടങ്കം തിയേറ്ററിലേക്ക് ഇടിച്ചു കയറ്റിയ ചിത്രമാണ്. നിവിന്‍ പോളി, സായ് പല്ലവി, മഡോണ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. നാഗചൈതന്യ നായകനാകുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഉടന്‍ പുറത്തിറങ്ങും. ദുല്‍ക്കര്‍ സല്‍മാനും പാര്‍വ്വതിയുമാണ് ഈ വര്‍ഷത്തെ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് നേടിയത്.premam 1

DONT MISS
Top