മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇന്ദ്രന്‍സും ഉള്‍പ്പെട്ടിരുന്നു; ജൂറി പേര് പോലും പരാമര്‍ശിച്ചില്ലെന്ന് ആക്ഷേപം

indrans

തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം വിവാദമാകുന്നു. മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ച ഇന്ദ്രന്‍സിനെ പരാമര്‍ശിക്കുക പോലും ചെയ്തില്ലെന്നാണ് ഉയരുന്ന ആക്ഷേപം. മണ്‍റോ തുരുത്ത്, അമീബ എന്നീ സിനിമകളിലെ പ്രകടനമായിരുന്നു ഇന്ദ്രന്‍സിനെ അവസാന പട്ടികയില്‍ എത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ നിരാശ തുറന്ന് പ്രകടിപ്പിച്ച ഇന്ദ്രന്‍സ് തനിക്ക് ഒരു നായകകഥാപാത്രമാകാന്‍ വേണ്ട ആകാരഭംഗിയില്ലാത്തതു കൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

അതേസമയം ദുല്‍ഖര്‍ സല്‍മാനും ജയസൂര്യയും മാത്രമാണ് അവസാന റൗണ്ടില്‍ ഉണ്ടായിരുന്നതെന്നാണ് അവാര്‍ഡ് നിര്‍ണയ ജൂറിയുടെ വിശദീകരണം. ചാര്‍ലിയിലെ അഭിനയത്തിന് മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനെയായിരുന്നു ജൂറി തെരഞ്ഞെടുത്തത്. സു..സു.. സുധീവാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരവും ലഭിച്ചു. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത് മോഹവലയത്തിലെ അഭിനയത്തിന് ജോയ് മാത്യുവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു.

DONT MISS
Top