ഓഫ് റോഡില്‍ വിസ്മയം തീര്‍ക്കാന്‍ ‘റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍’- വിപണിയിലെത്തുന്നത് മാര്‍ച്ച് 16ന്

royal enfield himalayanഇരുചക്രവാഹനങ്ങളിലെ രാജാക്കന്മാരായ റോയല്‍ എന്‍ഫീല്‍ഡ് സാഹസിക യാത്രക്കാര്‍ക്കായി പുതിയ മോഡല്‍ അവതരിപ്പിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നു പേരിട്ടിരിക്കുന്ന മോഡല്‍ എന്‍ഫില്‍ഡിന്റെ പാരമ്പര്യത്തോടൊപ്പം ഒട്ടേറെ പുത്തന്‍ സവിശേഷതകളുമായാണ് രംഗത്തെത്തുന്നത്.royal

മാര്‍ച്ച് 16ന് ഹിമാലയന്‍ വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും വിലയുടെ കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. 1.8 ലക്ഷം രൂപയോളമായിരിക്കും ഇതിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 411സിസി, സിംഗിള്‍ സിലിണ്ടര്‍, ഓവര്‍ഹെഡ് ക്യാം, സാഹസികര്‍ക്ക് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ 21ഇഞ്ച് മുന്‍ ടയര്‍ 17ഇഞ്ച് പിന്‍ ടയര്‍ എന്നിവ ഹിമാലയന്റെ സവിശേഷതകളാണ്. ഓഫ് റോഡുകളെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയിലാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര യാത്രക്ക് ചേര്‍ന്ന രീതിയില്‍ 15 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയും ലഗേജ് സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. റോയല്‍ എന്‍ഫില്‍ഡ് ഹിമാലയന്‍ ഓഫ് റോഡ് യാത്രകളില്‍ വന്‍കുതിപ്പുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.royal1

DONT MISS
Top