ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ശാസ്ത്രജ്ഞര്‍ ഭൂമിയില്‍ തിരിച്ചെത്തി

kelly

കസാക്കിസ്താന്‍: ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് താമസിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി നേടി സ്‌കോട്ട് കെല്ലിയും, റഷ്യന്‍ ഗവേഷകന്‍ മിഖായേല്‍ കോര്‍ണിങ്കോയും ഭൂമിയില്‍ തിരിച്ചെത്തി. ഏകദേശം 340 ഓളം ദിവസമാണ് കെല്ലിയും കോര്‍ണിങ്കോയും ബഹിരാകാശാത്ത് താമസിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് അഞ്ച് മാസത്തോളം താമസിച്ച സെര്‍ജി വോള്‍ക്കോവിനൊപ്പമാണ് ഇവര്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. റഷ്യന്‍ ഗവേഷകരില്‍ കോര്‍ണിങ്കോ അഞ്ചാം സ്ഥാനത്താണ്.

340 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് ഇവരുവരും ഭൂമിയിലേക്ക് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 നാണ് ബഹിരാകാശത്തേക്ക് ഇവര്‍ യാത്ര തിരിച്ചത്. കസാക്കിസ്താനിലെ കേന്ദ്രത്തിലാണ് സ്‌കോട്ട് കെല്ലിയും സംഘവും ലാന്‍ഡ് ചെയ്തത്.

KELLY-2

ബഹിരാകാശത്ത് എത്തിയ കെല്ലി ഭൂമിയിലേക്ക് നിരവധി ചിത്രങ്ങള്‍ അയച്ചിരുന്നു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ഭൂമിയിലുള്ളവരകുമായി സംവദിച്ചിരുന്നു. തന്റെ യാത്ര പുതിയ ദൗത്യങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് കെല്ലി പറഞ്ഞു. ചൊവ്വാ യാത്രയ്ക്ക് മനുഷ്യനെ പര്യാപ്തമാക്കാന്‍ തന്റെ യാത്ര കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് മാധ്യമങ്ങളുമായും സ്‌പേസ് സെന്ററുമായും ഇടയ്ക്കിടെ കെല്ലി ബന്ധപ്പെട്ടിരുന്നു. ബഹിരാകാശത്ത് ഭാരമില്ലായ്മ, ഏകാന്തത റേഡിയേഷന്‍ തുടങ്ങിയ വിഷയങ്ങളിലും കെല്ലിയും സംഘവും പഠനം നടത്തി.

DONT MISS
Top