രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായിയില്‍ തുടക്കം

dubai boat showരാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായിയില്‍ തുടക്കം. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ബോട്ടുകളും ജലയാനങ്ങളും മിനാ സിയാഹി മൈറന്‍ ക്ലബില്‍ അണിനിരന്നു കഴിഞ്ഞു. ആയിരക്കണക്കിന് സന്ദര്‍ശകരാണ് ബോട്ട് ഷോയിലേക്ക് എത്തുന്നത്.

ദുബായിയുടെ തീരത്തിനും ഓളപ്പരപ്പുകള്‍ക്കും ഇനിയുള്ള നാലുനാളുകള്‍ ജലയാന കാഴ്ച്ചകള്ക്കു ള്ളതാണ്. നിരവധി അത്യാധുനിക ബോട്ടുകളും യോട്ടുകളും മറ്റ് ജലയാനങ്ങളും ബോട്ട്‌ഷോയില്‍ അണിനിരക്കും. അന്‍പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നും എണ്ണൂറിലധികം സ്ഥാപനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. പ്രമുഖ കമ്പനികളുടെ നാനൂറിലധികം ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് സൗകര്യങ്ങളിലും സുരക്ഷയിലും എല്ലാം മാറ്റം വരുത്തിയ ബോട്ടുകളും യോട്ടുകളും പ്രദരശിപ്പിക്കുന്നു. പല പ്രമുഖ സ്ഥാപനങ്ങളും തങ്ങളുടെ പുതിയ മോഡലുകള്‍ പ്രദര്‍ശനത്തില്‍ പുറത്തിറക്കും. ജലഗതാഗത രംഗത്തെ നൂതനാശയങ്ങളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെടും. ദുബായി വേള്‍ഡ് ട്രെഡ് സെന്ററാണ് ശനിയാഴ്ച്ച വരെ നീളുന്ന ബോട്ട് ഷോയുടെ സംഘാടകര്‍.

DONT MISS
Top