ലോകത്തിലെ ഏറ്റവും വലിയ മൊത്ത വ്യാപര കേന്ദ്രം ദുബായിയില്‍ ഒരുങ്ങുന്നു

dubaiയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധാകാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് വേള്ഡ്യ ഗോള്‌സെുയില്‍ സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. രാജ്യവളര്ച്ചക്ക് രാജ്യാന്തരനിലവാരമുള്ള സാമ്പത്തിക മേഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

മുപ്പത് ബില്യണ്‍ ദിര്‍ഹം ചെലവില്‍ 550 ദശലക്ഷം ചതുരശ്രഅടി വിസ്തീര്ണ്ണിത്തിലാണ് ദുബായിയില്‍ മൊത്ത വ്യാപരകേന്ദ്രം സ്ഥാപിക്കുക. ജബലലി തുറമുഖത്തോട് ചേര്‍ന്നും അല്മപക്തും വിമാനത്താവളത്തിന് സമീപവും ആണ് മൊത്തവ്യാപരകേന്ദ്രം നിര്‍മ്മി ക്കുക. അടുത്ത പത്തുവര്‍ഷത്തിനിടയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. നാല് ഭുഖണ്ഢങ്ങളില്‍ നിന്നുള്ള പതിനയ്യായിരത്തോളം മൊത്തവ്യാപാരികള്‍ക്ക് പദ്ധതി സ്ഥലസൗകര്യം ഒരുക്കും.വിവിധ രാജ്യങ്ങള്ക്ക് വസ്തുക്കള്‍ ശേഖരിച്ചുവെക്കുന്നതിനുള്ള പ്രത്യേക ഇടങ്ങളാണ് ഒരുക്കി നല്‍കുക.

മൊത്തവ്യാപാരത്തിന് വേണ്ടിമാത്രമായി അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രത്യേക നഗരം നിലവില്‍ വരുന്നത് യുഎഇയുടെ മൊത്തവ്യാപര രംഗത്തിന്റെ വന്‍ വളര്‍ച്ചക്ക് കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണയെ മാത്രം അശ്രയിക്കുന്നതിന് പകരം സമ്പത്ഘടനയുടെ വൈവിധ്യമാണ് യുഎഇ ലക്ഷ്യമിടുന്നത് എന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

DONT MISS
Top