ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം: ദുല്‍ഖര്‍ സല്‍മാന്‍

charlie

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൊന്നാണ്. കരിയറിന്റെ തുടക്കം മുതല്‍ ഒപ്പം നിന്ന പ്രേക്ഷകര്‍ക്കും സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ക്കും ഈ വിജയം സമര്‍പ്പിക്കുകയാണ്. യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന ജൂറി അംഗങ്ങള്‍ക്ക് നന്ദിയുണ്ട്. ഒപ്പം ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചാര്‍ലി ടീമിനും ദുല്‍ഖര്‍ തന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ചാര്‍ലിയിലെ അഭിനയത്തിനാണ് ദുല്‍ഖറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി പാര്‍വ്വതിക്കുള്ള അവാര്‍ഡുള്‍പ്പെടെ ചാര്‍ലി നേടിയത് എട്ട് അവാര്‍ഡുകളാണ്. മികച്ച സംവിധായകന്‍,തിരക്കഥ എന്നിവയടക്കം പ്രധാനപ്പെട്ട എല്ലാ പുരസ്‌കാരങ്ങളും ചാര്‍ലി സ്വന്തമാക്കിയിട്ടുണ്ട്.

Today was probably the happiest day of my life. First and foremost thanks to all the viewers and everyone who have been…

Posted by Dulquer Salmaan on Tuesday, 1 March 2016

DONT MISS
Top