മിഷ്‌കിന്റെ അഞ്ചാതെ രണ്ടാം ഭാഗത്തില്‍ വിശാല്‍ നായകന്‍

vishal

തമിഴ് ഹിറ്റ് സംവിധായകന്‍ മിഷ്‌കിന്റെ അടുത്ത ചിത്രത്തില്‍ വിശാല്‍ നായകനാകും. നരെയ്ന്‍, അജ്മല്‍ അമീര്‍ എന്നി മലയാളി താരങ്ങളെ വച്ച് അദ്ദേഹം മുമ്പ് ഒരുക്കിയ അഞ്ചാതെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാകും വിശാല്‍ അഭിനയിക്കുക.

വിശാല്‍ ചാരന്റെ റോളിലാണ് ചിത്രത്തിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുതിയ സംവിധാനം ചെയ്യുന്ന മരുത് എന്ന ചിത്രത്തിന്റെ അവസാനവട്ട തിരക്കുകളിലാണ് വിശാലിപ്പോള്‍. ഇത് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം മിഷ്‌കിന്‍ ചിത്രത്തില്‍ ചേരുക. ചിത്തിരം പേസുംതേടി, ഓനയും ആട്ടിന്‍ കുട്ടിയും പോലെയുള്ള വ്യത്യസ്തമായ സിനിമകള്‍ സംവിധാനം ചെയ്ത് തമിഴ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് മിഷ്‌കിന്‍.

anjathey
DONT MISS
Top