മമ്മൂട്ടിയോ പൃഥ്വിരാജോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

FILM-AWARD

തിരുവനന്തപുരം: 2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പൃഥ്വിരാജ് മികച്ച നടനായും പാര്‍വ്വതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെടും എന്നാണ്  സൂചന. മമ്മൂട്ടി, ജയസൂര്യ, അമലാ പോള്‍, മഞ്ജുവാര്യര്‍ തുടങ്ങിയവരും മികച്ച നടീനടന്‍മാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

film award

സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ എട്ടംഗ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. എന്ന് നിന്റെ മൊയ്തീന്‍, അനാര്‍കലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടേക്കും. പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിയും, സുസു സുധി വാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യയും മികച്ച നടനുള്ള പുരസ്‌കാര പട്ടികയിലുണ്ട്. കാഞ്ചനമാലയെ വെള്ളിത്തിരയില്‍ പകര്‍ന്നാടിയ പാര്‍വ്വതിയാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് മുന്‍നിരയിലുളളത്. ചാര്‍ലിയിലെ ടെസയും പാര്‍വ്വതിയുടെ സാധ്യത ഇരട്ടിയാക്കുന്നു. മഞ്ജു വാര്യര്‍, അമല പോള്‍ എന്നിവരാണ് പാര്‍വ്വതിക്ക് വെല്ലുവിളിയായി പട്ടികയിലുള്ളത്.

mammooty

ചായം പൂശിയ വീട്, നിര്‍ണായകം, കാറ്റും മഴയും, എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി എന്നീ ചിത്രങ്ങള്‍ മികച്ച ചിത്രം, സംവിധാനം എന്നീ അവാര്‍ഡുകള്‍ക്ക് മുന്‍പന്തിയിലുള്ളത്. ആര്‍എസ് വിമലിന് തിരക്കഥക്കും, ജോമോന്‍ ടി. ജോണിന് ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിനും സാധ്യത കല്‍പ്പിക്കുന്നു. പതിനൊന്ന് മണിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും

DONT MISS
Top