കേരളം കാത്തിരിക്കുന്നു: ആരാകും ജേതാവെന്നറിയാനല്ല, തിരുവഞ്ചൂര്‍ എങ്ങനെ പ്രഖ്യാപിക്കുമെന്നതും കാത്ത്

   troll31        

നാളെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ ഏവരും ഉറ്റുനോക്കുന്നത് ആരെയാണ്? അവാര്‍ഡ് പ്രതീക്ഷിക്കുന്ന മമ്മൂട്ടിയെയോ പ്രഥ്വിരാജിനെയോ പാര്‍വതിയെയോ ഒന്നുമല്ല അത്. സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എങ്ങനെ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്, പ്രത്യേകിച്ച് ട്രോളന്മാര്‍. കഴിഞ്ഞ വര്‍ഷത്തെ വിഖ്യാതമായ അവാര്‍ഡ് പ്രഖ്യാപനം തന്നെയാണ് ആ പ്രതീക്ഷയ്ക്ക് പിന്നില്‍.

troll7troll1

കഴിഞ്ഞ തവണത്തെ നുസീമിയ നസീമും, ശ്രേയാ ഘോഷ്‌ലാലും പാട്ടുകള്‍ പരിചയപ്പെടുത്തിയതുമൊക്കെ മലയാള ട്രോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളായിരുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് മലയാളികളുടെ കണ്ണിലുണ്ണി എന്നതിന് പകരം കണ്ണുണ്ണി എന്ന് മോഹന്‍ലാലിനെ വിശേഷിപ്പിച്ചതും മികച്ച ട്രോള്‍ ഹിറ്റുകള്‍ക്കായിരുന്നു വഴിമരുന്നിട്ടത്. കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയ തമാശ നടന്റെ കുറവ് മന്ത്രി നികത്തിയെന്ന ആക്ഷേപവും സജീവമായിരുന്നു. പിന്നീടുള്ള പല വിവാദങ്ങളിലും തിരുവഞ്ചൂരിന്റെ ഈ ‘വൈഭവം’ വിഷയമാകുകയും ചെയ്തു.

12705164_961851307203582_3136765938709830444_n1934187_943236312398415_3611797297504683373_n

ഇക്കൊല്ലത്തെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ തന്നെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. പ്രേമത്തിലെ മലരേ എന്ന പാട്ടിന് അവാര്‍ഡ് ലഭിച്ചാല്‍ തിരുവഞ്ചൂര്‍ അതെങ്ങനെ അവതരിപ്പിക്കുമെന്ന ചര്‍ച്ചയും നവമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നുണ്ട്.

നാളെയാണു ട്രോളുകാരുടെ കൊയ്ത്തുത്സവം 󾌩അതെ നാളെയാണു നാളെയാണു തിരുവഞ്ചൂർ സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നത്‌ 󾌩NB :: ആ പ്രേമത്തിലെ "മലരേ" എന്ന പാട്ടിനു അവാർഡ്‌ ഒന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു 󾌴󾌴

Posted by Jithin Pv Taliparamba on Sunday, 28 February 2016

troll 5troll2

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന പ്രഖ്യാപനത്തിന് നടത്തുന്ന തയ്യാറെടുപ്പുകളാണ് നിലവില്‍ ഏറ്റവുമധികം ട്രോളുകളിലും നിറഞ്ഞുനില്‍ക്കുന്നത്.

troll9 troll3 troll11troll8

കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ചുള്ള ഡെമോക്രെയ്‌സി കാണാം.

DONT MISS
Top