‘രാജ്യദ്രോഹത്തിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാമോ, ദില്ലി പൊലീസിനോട് ഹൈക്കോടതി

KANAYYA

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ദില്ലി പൊലീസിന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യദ്രോഹത്തിന്റെ അര്‍ത്ഥം ദില്ലി പൊലീസിന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ദില്ലി ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ദില്ലി പൊലീസ് കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നു വ്യക്തമാക്കി കോടതിയില്‍ നിലപാടെടുത്തത്. നിലപാട് മാറ്റി രംഗത്തെത്തിയ ദില്ലി പൊലീസിനെ ഹൈക്കോടതി രൂക്ഷമായി ശകാരിച്ചു.

കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവുകള്‍ ദൃശ്യങ്ങള്‍ സഹിതം ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു.  തെളിവില്ലെന്നു ദില്ലി പൊലീസ് തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് കനയ്യയ്ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.

DONT MISS
Top