യന്തിരന്റെ ഇടി കൊള്ളാന്‍ അക്ഷയ്കുമാര്‍ ചെന്നൈയിലെത്തി

Uസൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ വച്ച് ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ അക്ഷയ്കുമാര്‍ ഇന്നലെ ചെന്നൈയിലെത്തി. 2.0 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ്. രജനികാന്തിന്റെ വില്ലനാകാന്‍ ഷങ്കര്‍ അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറുള്‍പ്പടെ പലരേയും സമീപിച്ചുരുന്നെങ്കിലും ഏറ്റവുമൊടുവില്‍ ബോളിവുഡ് സൂപ്പര്‍ നായകന്‍ അക്ഷയ്കുമാറിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

രജനികാന്തിനേയും നായിക എമി ജാക്‌സന്റേയും കോമ്പോ സീനുകള്‍ ഷങ്കര്‍ ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു. മാര്‍ച്ചില്‍ ആരംഭിക്കുന്ന രണ്ടാം ഷെഡ്യൂളിലാണ് സൂപ്പര്‍സ്റ്റാറും അക്ഷയ്കുമാറും ഉള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കുക. അക്ഷയ്കുമാറിന്റെ ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ കൂടിയാണ് 2.0. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 400 കോടി രൂപയാണ്. എ ആര്‍ റഹ്മാന്‍ സംഗീതവും നിരവ് ഷാ ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്യും. 2017ല്‍ 2.0 തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

DONT MISS
Top