ആലിയ ഭട്ടിന്റെ വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ വിവാദത്തില്‍

alia-bhatt

നടി ആലിയ ഭട്ടിന്റെ വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ വിവാദത്തില്‍. താരങ്ങളെ കുറിച്ച് മോശം കമന്റിടുന്നതില്‍ കുപ്രസിദ്ധി നേടിയ കമാല്‍ റഷീദ് ഖാനാണ് വെട്ടിലായിരിക്കുന്നത്.

പ്രമുഖ ഫാഷന്‍ മാഗസിനായ വോഗിന്റെ പുതിയ പതിപ്പില്‍ കവര്‍ ചിത്രമായെത്തുന്നത് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ്. ബീച്ച് വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയ താരങ്ങളെ കുറിച്ചായിരുന്നു കമാല്‍ ആര്‍ ഖാന്റെ അശ്ലീല ട്വീറ്റ്. എന്നാല്‍ സംഭവം വിവാദമായതോടെ കമാല്‍ ട്വീറ്റ് പിന്‍വലിച്ചു. കമാലിന്റെ ട്വീറ്റിനെതിരെ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര രംഗത്ത് വന്നിട്ടുണ്ട്.

ഫോട്ടോഷൂട്ട് വീഡിയോ കാണാം

alia-new
DONT MISS
Top