സണ്ണി ലിയോണ്‍ രാജ്യത്തെ യുവാക്കളെ നശിപ്പിക്കുന്നുവെന്ന് രാഖി സാവന്ത്

sawanthബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ വിമര്‍ശനവുമായി വീണ്ടും രാഖി സാവന്ത് രംഗത്ത്. രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് സണ്ണി ലിയോണ്‍ എന്നാണ് രാഖി സാവന്തിന്റെ വിമര്‍ശനം. ബോളിവുഡില്‍ അല്പ വസ്ത്രധാരിയായി അഭിനയിച്ചാലും നഗ്നയായി അഭിനയിച്ചാലും സണ്ണി ലിയോണിന് ദേവതയുടെ പരിവേഷമാണ് ലഭിക്കുക. മറ്റേതെങ്കിലും നടിമാരോ പെണ്‍കുട്ടികളോ ആണെങ്കില്‍ അവരെ മോശമായി ചിത്രീകരിക്കുമെന്ന് രാഖി പറയുന്നു. സണ്ണി ലിയോണിന്റെ ഭര്‍ത്താവിനെയും രാഖി സാവന്ത് കുറ്റപ്പെടുത്തി. ഇനിയെങ്കിലും നല്ല രീതിയില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ ശ്രമിക്കണമെന്ന ഉപദേശവും രാഖി നല്‍കുന്നുണ്ട്.

പോണ്‍ സ്റ്റാറായി അഭിനയിച്ചിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയതിനു ശേഷം രാഖി സാവന്ത് സണ്ണി ലിയോണിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്.

മറ്റ് നടിമാരെ അല്പവസ്ത്രം ധരിക്കാന്‍ സണ്ണി ലിയോണ്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണം നേരത്തെ രാഖി സാവന്ത് നടത്തിയിരുന്നു. സണ്ണി ഇന്ത്യ വിട്ടുപോകണമെന്നും രാഖി ആവശ്യപ്പെട്ടത് വിവാദത്തിനിടയിക്കിയിരുന്നു.

DONT MISS
Top