ദില്ലിയിലെ 50 ശതമാനം പീഡനങ്ങള്‍ക്കും ഉത്തരവാദികള്‍ ജെഎന്‍യു വിദ്യാര്‍ഥികളാണെന്ന് ബിജെപി എംഎല്‍എ അഹൂജ

ahuja

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ലൈംഗികതയുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്ന് വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ജ്ഞാനദേവ് അഹൂജ പിന്നെയും രംഗത്ത്. ദില്ലിയില്‍ നടക്കുന്ന 50 ശതമാനം പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും ഉത്തരവാദികള്‍ ജെഎന്‍യു വിദ്യാര്‍ഥികളാണെന്ന് അഹൂജ പറഞ്ഞു.

ദില്ലി വനിതാ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ക്യാംപസില്‍ നടക്കുന്ന അവിഹിത ബന്ധങ്ങള്‍ക്ക് തെളിവായി 3000 ഗര്‍ഭനിരോധന ഉറകള്‍,  10000 ലേറെ സിഗരറ്റ് കുറ്റികള്‍, 4000 ബീഡിയുടെ അവശിഷ്ടങ്ങള്‍, ചെറുതും വലുതുമായ 50000 എല്ലിന്‍ കഷ്ണങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങളുടെ 2000 കവറുകള്‍  എന്നിവ കണ്ടത്തെിയെന്നും പറഞ്ഞ് എംഎല്‍എ വിവാദം ക്ഷണിച്ച് വരുത്തിയിരുന്നു.

എംഎല്‍എയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ പരാമര്‍ശം.

DONT MISS
Top