ഞാന്‍ തീവ്രവാദിയല്ല; എന്നെ അങ്ങനെ ചിത്രീകരിക്കരുത്: സഞ്ജയ് ദത്ത്

sanjay-dattമുംബൈ: താനൊരു തീവ്രവാദിയല്ലെന്നും തന്നെ അങ്ങനെ ചിത്രീകരിക്കരുതെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത്. 1993ലെ മുംബൈ സ്ഥോടനക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന സഞ്ജയ് ദത്ത് ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായതിനു ശേഷമാണ് അഭ്യര്‍ത്ഥനയുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

ഈ സ്വാതന്ത്യത്തിനായി ഞാന്‍ 23 വര്‍ഷം കാത്തിരിക്കുകയായിരുന്നു. ആയുധ നിരോധന നിയമപ്രകാരമാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരിലല്ല, ദയവ് ചെയ്ത് എന്നെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി എന്ന് വിശേഷിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
sanjay-datt1

യര്‍വാദ ജയിലിലെ 42 മാസത്തെ ശിക്ഷനടപടിക്കു ശേഷം നല്ലനടപ്പ് പരിഗണിച്ച് ശിക്ഷയില്‍ മൂന്നു മാസത്തെ ഇളവും ലഭിച്ചാണ് സജ്ഞയ് ദത്ത് ഇന്ന് രാവിലം ജയില്‍ മോചിതനായത്. തോളിലൊരു സഞ്ചിയുമായി ജയിലിന് പുറത്തിറങ്ങിയ ദത്ത് നിലത്ത് ചുംബിക്കുകയും ജയിലിന് മുകളിലെ ഇന്ത്യന്‍ പതാകയ്ക്ക് സല്യൂട്ട് നല്‍കുകയുമാണ് ആദ്യംചെയ്തത്. തുടര്‍ന്ന് ഭാര്യ മാന്യത ദത്തിനൊപ്പം മുബൈയിലെ സിദ്ദിവിനായക ക്ഷേത്രത്തിലേക്ക് പോയി.

താന്‍ ഒരു തീവ്രവാദിയല്ലെന്ന കോടതി വിധി കേള്‍ക്കാന്‍ താന്റെ പിതാവില്ലാതെ പോയതില്‍ തന്നെ ഏരെ വിഷമിപ്പിക്കുന്നു, ശിക്ഷാകാലയളവില്‍ സമ്പാദിച്ച പണം ഭാര്യയെ ഏല്‍പ്പിച്ചിരുന്നു, ഭാര്യയാണ് തന്റെ ശക്തിയെന്നും ദത്ത് പറഞ്ഞു. ഞാന് പൂര്‍ണ്ണമായു സ്വതന്ത്രനായെന്ന് വാസ്തവം ഉള്‍ക്കൊള്ളാന്‍ തനിക്ക് അല്‍പ്പം കൂടി സമയം വേണമെന്നംു ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.
sanjay

DONT MISS
Top