ആ കാവി കോണ്ടം, അതെന്റെ രാജ്യസ്‌നേഹമായിരുന്നു: കോണ്ടം വിവാദകാലത്തെ പ്രേമലേഖനം

fb
മലയാളം ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉപയോക്താക്കളും കോണ്ടമെണ്ണലിനെതിരെ അരയും തലയും മുറുക്കി തന്നെയാണ് പുറത്തുവന്നത്. ഫെയ്‌സ്ബുക്കിലും വാട്ട്‌സപ്പിലും നിറഞ്ഞു കത്തിയതും ഇതേ വിവാദം തന്നെ. മോഹന്‍ലാലിന് ശേഷം കിട്ടിയ സെലിബ്രിറ്റി ഇരയെ നന്നായി തന്നെ പെരുമാറാന്‍ മലയാളം നവമാധ്യമ ഉപയോക്താക്കളും മത്സരിച്ചു. ബഷീറിന്റെ പ്രേമലേഖനം നോവലില്‍ സാറാമ്മയും കേശവന്‍ നായരും തമ്മിലുള്ള സംഭാഷണത്തിന്റെ ട്രോള്‍ പതിപ്പാണ് വാട്ട്‌സപ്പില്‍ ഏറ്റവും തരംഗമായത്.

‘ നീയാ കോണ്ടം എന്തു ചെയ്തു?’
‘ഏതു കോണ്ടം?’
‘ഞാന്‍ നിനക്കു തന്ന കാവി നിറമാര്‍ന്ന ആ കോണ്ടം’
‘ഓ അതോ ‘
‘ആ അതു തന്നെ ‘
‘ തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?’
‘ ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാന്‍’
‘ഓ അങ്ങനെ ചെയ്‌തെങ്കിലെന്ത്?’

‘ഒന്നുമില്ല. അതെന്റെ രാജ്യസ്‌നേഹമായിരുന്നു.’

(മോദി കാലത്തെ ബഷീറിയന്‍ പ്രേമലേഖനം)

ഫെയ്‌സ്ബുക്കിലെ ട്രോളന്മാരൊന്നും ഒട്ടും കുറച്ചില്ല, നന്നായങ്ങ്‌ ആഘോഷിച്ചു.

” JNU പരിസരത്തെ ഓരോ കോണ്ടങ്ങളും ഞാന്‍ അരിച്ചു പെറുക്കി. ഇനി നരേന്ദ്ര മോഡീടെ വീട് മാത്രേ ബാക്കിയുള്ളൂ”(ഗ്യാന്‍ ദേവ് അഹൂജ)

Posted by Mansoor Paramal on Tuesday, 23 February 2016

10269526_1079974925393885_1811930530216338501_n 10271636_1051972038158625_8161622088341562510_n 12512278_1128634377154567_3903160544141767447_n
ബിജെപി അഹൂജയെ ശാസിക്കാൻ തീരുമാനിച്ചതും നവമാധ്യമങ്ങളിൽ ഉയർന്ന ഈ മഹാ പ്രതിഷേധങ്ങളുടെ ഭാഗമായാകും.
DONT MISS
Top