സഞ്ജയ് ദത്തിന്റെ മോചനം ആഘോഷിക്കാന്‍ മുംബൈ റസ്‌റ്റോറന്റ്; ‘ചിക്കന്‍ സഞ്ജു ബാബ’ സൗജന്യം

sanjay dutt

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്ന ഫെബ്രുവരി 25 വ്യാഴാഴ്ച മുംബൈയിലെ ഒരു ഹോട്ടല്‍ സൗജന്യമായി ‘ചിക്കന്‍ സഞ്ജു ബാബ’ നല്‍കാന്‍ ഒരുങ്ങുകയാണ്. ദക്ഷിണ മുംബൈയിലെ നൂര്‍ മുഹമ്മദി ഹോട്ടലാണ് സഞ്ചുവിന്റെ മോചനം ആഘോഷമാക്കാന്‍ ഒരുങ്ങുന്നത്.
1986ല്‍ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത പ്രിയപ്പെട്ട സഞ്ജുവിന്റെ ജയില്‍ മോചനം സന്തോഷത്തിന്റെ വേളയാക്കുകയാണ് റസ്റ്റോറന്റിന്റെ ഉടമ ഖാലിദ് ഹകീം.
അനധികൃതമായി ആയുധം കൈവശം വെച്ചു എന്ന കുറ്റത്തിന് ജയിലില്‍ പോവുന്നതുവരെ ഈ റസ്റ്റോറന്റിലെ പതിവു സന്ദര്‍ശകമനായിരുന്നു സഞ്ജു എന്ന് ഖാലിദ് ഓര്‍ക്കുന്നു. 2010ലാണ് ‘സഞ്ജു ബാബ’ ഡിഷ് ഇവിടെ ആദ്യമായി തയ്യാറാക്കുന്നത്.

ഇതിന്റെ വില്‍പനക്ക് തന്റെ പേര് ഉപയോഗിക്കാന്‍ ദത്ത് അനുമതി നല്‍കുകയായിരുന്നു. പിന്നീട് ഈ വിഭവം റെസ്റ്റോറന്റിലെ ഏറ്റവും ജനപ്രിയ പട്ടികയില്‍ ഇടംനേടി. 1993ല്‍ മുംബൈയില്‍ നടന്ന ബോംബ് സ്‌ഫോടന കേസില്‍ അനധികൃതമായി ആയുധം സൂക്ഷിച്ചു എന്ന കുറ്റത്തിന് അഞ്ചു വര്‍ഷത്തെ തടവിനാണ് 56കാരനായ ദത്തിനെ ശിക്ഷിച്ചത്. തടവു ശിക്ഷ പൂര്‍ത്തിയായി വ്യാഴാഴ്ച പുറത്തിറങ്ങുന്ന ദത്തിന് വന്‍ വരവേല്‍പ് നല്‍കാനാണ് ആരാധകര്‍ ഒരുങ്ങുന്നത്.

DONT MISS
Top