നവ്യാനുഭവങ്ങളുമായി മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്; ആദ്യദിനം കയ്യടക്കി സോണിയും ലെനോവൊയും

sony-xperia
ലോകത്തിലെ വിവിധ സ്മാര്‍ട്ട് ഫോണുകളും അതിന്റെ സാങ്കേതിക വിദ്യകളും അവതരിപ്പിച്ചുകൊണ്ട് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് ബാഴ്‌സലോണയില്‍ തുടക്കമായി. ആദ്യദിനം കയ്യടക്കിയത് സോണി എക്‌സ്പീരിയ എക്‌സ് സീരിസും ലെനോവൊ വൈബ് കെ5 പ്ലസും ആണ്.മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് തുടക്കം കുറിച്ച് സാംസങ്ങ് വാര്‍ത്താസമ്മേളനം നടത്തി, സാംസങ്ങിന്റെ വെര്‍ച്യുല്‍ റിയാലിറ്റി ടെക്‌നോളജി അവതരിപ്പിച്ചു.

എല്‍ജി പുതിയ മോഡലായ ജി5 അവതരിപ്പിച്ചു. ഏപ്രിലില്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. ആണ്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പ് മാര്‍ഷ്മാലോ ആയിരിക്കും ജി5ല്‍ ഉപയോഗിക്കുക. 32ജിബി ഇന്റേണല്‍ മെമ്മറിയും 4ജിബി റാമും 16എംപി ക്യാമറയും 8എംപി മുന്‍ക്യാമറയും ഫോണിനുണ്ടാകുക.

സോണി തങ്ങളുടെ പുതിയ രണ്ട് മോഡലുകളാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. എക്‌സ്പീരിയ എക്‌സ് എയും എക്‌സുമാണ് പുറത്തിറക്കിയിരിക്കുന്നത്. ആണ്‍ഡ്രോയിഡ് മാര്‍ഷ്മാലോ സപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്പീരിയ എക്‌സ് എ യ്ക്ക് 6ജിബി മെമ്മറിയും 2ജിബി റാമും 13എംപി ക്യാമറയും 8എംപി മുന്‍ക്യാമറയുമാണുള്ളത്. 5ഇഞ്ച് ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്.

ആണ്‍ഡ്രോയിഡ് മാര്‍ഷ്മാലോ സപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്പീരിയ എക്‌സിന് 32ജിബി മെമ്മറിയും 3ജിബി റാമും 23എംപി ക്യാമറയും 13എംപി മുന്‍ക്യാമറയുമാണുള്ളത്. 5ഇഞ്ച് ഡിസ്‌പ്ലേ തന്നെയാണ് ഈ ഫോണിനുമുള്ളത്.

എംഡബ്ല്യുസി 2016 ന് പകിട്ടേകാന്‍ ലെനോവൊ പുതിയ രണ്ട് മോഡലുകളുമായാണെത്തിയത്. വൈബ് കെ5 , വൈബ് കെ5 പ്ലസ് എന്നീ രണ്ട് മോഡലുകളായിരുന്നു പുറത്തിറക്കിയത്. ആണ്‍ഡ്രോയിഡിന്റെ ലോലിപോപ്പാണ് രണ്ട് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഫോണിന് 16ജിബി മെമ്മറിയും 2ജിബി റാമുമാണുള്ളത്. 1.5GHz ക്വാട് കോര്‍ സിപിയുവാണ് ഉപയോഗിച്ചിരിക്കുന്നത്.
lenovo

DONT MISS
Top