ദില്ലി ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

DELHI HIGH COURTദില്ലി: കനയ്യകുമാറിന്റെ കേസിനെച്ചൊല്ലി ദില്ലി ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ട അഭിഭാഷകനായ രാഹുല്‍ മെഹ്‌റയെ വിശ്വാസമില്ലെന്ന് ദില്ലി പോലീസ് അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മെഹ്‌റയോട് കോടതിയില്‍ ഹാജരാകേണ്ടെന്നാണ് ദില്ലി പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഹാജരാകുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ലെഫ്റ്റനന്റ് ഗവര്‍ണറും അഭിഭാഷകന് നിര്‍ദേശം നല്‍കി.

നിയമപ്രകാരം താനാണ് ഹാജരാകേണ്ടതെന്നും ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറല്ലെന്നും കോടതിയില്‍ താന്‍ തന്നെ ഹാജരാകുമെന്നും രാഹുല്‍ മെഹ്‌റ അറിയിച്ചു. എഎപി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ വിശ്വാസമില്ലെന്ന് പറഞ്ഞാണ് മെഹ്‌റയെ പോലീസ് വിലക്കിയത്. ഇതിന് പകരമായി നാലംഗ അഭിഭാഷക സംഘത്തേയും പോലീസ് നിയോഗിച്ചിട്ടുണ്ട്. വിലക്കുകളെ മറികടന്ന് മെഹ്‌റ കോടതിയിലെത്തിയിരുന്നു.

DONT MISS
Top