വരത്തന്മാരെ അംഗീകരിക്കില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍; കൈപ്പത്തിക്ക് കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു

cn balakrishnan

തൃശൂര്‍: വരത്തന്‍ സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. തദ്ദേശീയരായ സ്ഥാനാര്‍ത്ഥികളെയാണ് ജില്ലയില് പരിഗണിക്കേണ്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ടിയാവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ താന്‍ മാനസികമായി തയ്യാറാണെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരിലേക്ക് കണ്ണുനട്ട് അന്യജില്ലക്കാരായ പലരും കച്ചമുറുക്കുന്നതിന്റെ സൂചനകള്‍ ശക്തമാകുമ്പോഴാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ സിഎന്‍ ബാലകൃഷ്ണന്റെ പ്രതികരണം.

വീണ്ടും മത്സരിച്ചാല്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാനസികമായി താന്‍ സജ്ജനാണ്. മത്സരിക്കുന്നത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ മറുപടി പിന്നീട് പറയാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രധാനമാണ്. കൈപ്പത്തികിട്ടിയാല്‍ കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ മികവാണ് ജനം പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കണ്‍സ്യൂമര്‍ഫെഡ് കേസ് കാര്യമായി എടുക്കുന്നില്ല. തന്റെ മകളെ മത്സരിപ്പിക്കുമെന്ന് പറയുന്നത് തെറ്റാണ്. സ്വന്തം മികവിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന് വരേണ്ടത്. മകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു ഇടപെടലും താന്‍ നടത്തില്ലെന്നും ആദ്ദേഹം പറഞ്ഞു.വിഎം സുധീരന് തൃശൂരില് മത്സരിക്കുന്നുണ്ടെങ്കില് അത് സ്വാഗാര്‍ഹമാണെും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

DONT MISS
Top