പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍

therambil-ramakrishnan

തൃശൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും തൃശൂര്‍ എംഎല്‍എയുമായ തേറമ്പില്‍ രാമകൃഷ്ണന്‍. എന്നാല്‍ സീറ്റിന് വേണ്ടി ലോബിയിങ്ങിന് താന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കള്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ആവശ്യമുയര്‍ന്നാല് അതിനൊട്ടും മടികാണിക്കില്ലെന്നും തേറമ്പില്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

വിഎം സുധീരന്‍ തൃശൂരില്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് അത് വലിയ ഗുണം ചെയ്യും. സുധീരന്‍ തൃശൂരിന്റെ മുഖമാണ്. അദ്ദേഹം മത്സരിച്ചാല്‍ പാര്‍ടിക്ക് അത് മുതല്‍ക്കൂട്ടാകും. സിഎന്‍ ബാലകൃഷ്ണന് വീണ്ടും മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഒരു സര്‍ക്കാരിനും കാത്തോലിക്ക സഭയുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നടത്തിക്കൊടുക്കാനാവില്ല. അതിന്റെ പേരില്‍ സഭ യുഡിഎഫിനെ കൈവിടുമെന്ന് കരുതുന്നില്ലെന്നും തേറമ്പില്‍ പറഞ്ഞു. ആദ്യമായി നിയമസഭാംഗമായവര്‍ക്ക് ഒരു തവണകൂടി പരിഗണന നല്കണം. തൃശൂരില്‍ വികസനത്തിന്റെ പന്ത് താന്‍ ഉരുട്ടിക്കഴിഞ്ഞു. അതിന് തുടര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞാണ് തേറമ്പില്‍ സൗഹൃദസംഭാഷണം അവസാനിപ്പിച്ചത്. നിയമസഭയില്‍ തൃശൂരിനെ 29 വര്‍ഷം പ്രതിനിധീകരിച്ച നേതാവാണ് തേറമ്പില്‍ രാമകൃഷ്ണന്‍.

DONT MISS
Top