ബംഗ്ലാദേശില്‍ പുരോഹിതന്റെ കൊലപാതകം; മൂന്നുപേര്‍ അറസ്റ്റില്‍

bangladesh-priest

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹ്ദ്ദീന്‍ ബംഗ്ലാദേശിന്റെ പ്രവര്‍ത്തകരായ രണ്ടു പേരെയും ജമാത്ത് ഇ ഇസ്ലാമി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
പുരോഹിതനെ ഭീകരര്‍ ക്ഷേത്രത്തിനകത്തു കയറിയാണ് കഴുത്തറുത്തുകൊന്നത്. ബംഗ്ലാദേശിലെ പാഞ്ചഗഢിലുള്ള ദേവിഗഞ്ച് ക്ഷേത്രത്തിലാണ് സംഭവം.
യോഗേശ്വര്‍ റോയ്(55) എന്ന പുരോഹിതനനെയാണ് ക്രൂരമായി കൊന്നത്. പ്രാര്‍ത്ഥന നടക്കവെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്നെത്തിയ ആറോളം അക്രമികളാണ് കൊലപാതകം നടത്തിയത്.

അക്രമികള്‍ ക്ഷേത്രത്തിന് നേരെ കല്ലെറിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ പൂജാരിയുടെ നേരെ കല്ലെറിഞ്ഞവര്‍ ചാടി വീഴുകയും അദ്ദേഹത്തിന്റെ കഴുത്തില്‍ വെട്ടുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഐഎസ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

DONT MISS
Top