അജ്ഞാത ലേഖകന് നല്‍കാന്‍ റോസാപ്പൂവുമായി എഐഎസ്എഫ് പ്രവര്‍ത്തകര്‍ പത്ര ഓഫീസില്‍

mangal;am
കൊല്ലം: പത്ര ഓഫീസിലേക്ക് വിദ്യാര്‍ത്ഥി നേതാക്കള്‍ വാര്‍ത്ത നല്‍കാന്‍ വരാറുണ്ട്. പക്ഷെ, ഇന്നലെ കൊല്ലത്തെ ഒരു ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടന പ്രകടനം നല്‍കിയത് റോസാപ്പൂ നല്‍കാനാണ്. ജെഎന്‍യു വിഷയത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് പത്ര ഓഫിസിലെത്തി, എഐഎസ്എഫ് പ്രവര്‍ത്തകര്‍ റോസാപ്പൂവ് നല്‍കിയത്. ജെഎന്‍യു വിഷയത്തില്‍ തങ്ങളെ വേട്ടയാടുന്ന മാധ്യമങ്ങളുടെ ജീവനക്കാര്‍ക്ക് റോസാപ്പൂവ് നല്‍കുന്ന പുതിയ സമരത്തിന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ചിരുന്നു. ഇതിനെ മാതൃകയാക്കിയാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ മംഗളം ദിനപത്രത്തിന്റെ കൊല്ലത്തെ ഓഫീസിലെത്തി, റോസീപ്പൂവ് നല്‍കിയത്. അജ്ഞാതനായ ലേഖകന് നല്‍കണമെന്നാവശ്യപ്പെട്ടാണ് പൂവ് നല്‍കിയത്.

കഴിഞ്ഞ ദിവസം മംഗളം ദിനപത്രത്തില്‍ ഒന്നാം പേജില്‍ പ്രസീദ്ധീകരിച്ച ‘ഡി. രാജയുടെ മകള്‍ക്ക് ഐ.എസ് അനുയായികളുമായി ഉറ്റബന്ധം’ എന്ന വാര്‍ത്തയോടുള്ള പ്രതികരണമായാണ് കേരളത്തില്‍ ഇത്തരത്തിലൊരു സമരം എഐഎസ്എഫ് ഏറ്റെടുത്തത്. ഇതേ വാര്‍ത്തയ്‌ക്കെതിരെ, മംഗളം എഡിറ്റര്‍ക്ക് ജെഎന്‍യു യൂണിയന്‍ ഉപാധ്യക്ഷ ഷെഹ്‌ല റാഷിദ് തുറന്ന കത്തയച്ചിരുന്നു. കത്തിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം

JNUSU’s Open Letter to the chief editor regarding the news item in Mangalam Daily on 20-02-2016 titled ‘Daughter of D….

Posted by Shehla Rashid on Sunday, 21 February 2016

DONT MISS
Top