ആ വീഡിയോ കെട്ടിച്ചമച്ചത്: സീ ടിവിയില്‍ നിന്ന് രാജി വെച്ച മാധ്യമപ്രവര്‍ത്തകന്റെ കത്ത് വൈറലാകുന്നു

zee tv
സീ ന്യൂസില്‍ നിന്ന് രാജി വെച്ച മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍ വൈറലാകുന്നു. ഇന്നലെയാണ് ജെഎന്‍യു വിഷയത്തിലെ പക്ഷപാതപരമായ റിപ്പേര്‍ട്ടിംഗില്‍ പ്രതിഷേധിച്ചാണ് സീ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ വിശ്വ ദീപക് രാജി വെച്ചത്. ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്ന് ആരോപണവുമായി സംപ്രേഷണം നടത്തിയ പരിപാടിയുടെ ഔട്ട്പുട്ട് പ്രൊഡ്യൂസറായിരുന്നു വിശ്വ. ഈ പരിപാടിയെ തുടര്‍ന്നാണ് സ്വമേധയാ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ ദില്ലി പോലീസ് തീരുമാനിച്ചത്.

സീ ന്യൂസിനയച്ച കത്തില്‍, വീഡിയോ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് വിശ്വ പറയുന്നുണ്ട്. ‘ഭാരതീയ കോര്‍ട്ട് സിന്ദാബാദ്’ എന്നതാണ് ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്നാക്കി മാറ്റിയതത്രേ. ഇരുട്ടിലുള്ള അവ്യക്തമായ ദൃശ്യങ്ങളുടെ ശബ്ദവും അവ്യക്തമായിരുന്നു. ചാനലിന്റെ താല്‍പര്യങ്ങളാണ് ഈ ദൃശ്യങ്ങള്‍ക്കൊപ്പം ‘പാക്കിസ്ഥാന്‍ സിന്ദാബാദ് ‘എന്ന് ചേര്‍ത്ത് നിരന്തരമായി പ്രചരിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും വിശ്വ പറയുന്നു. പിന്നീട് ഈ വിഷയം വ്യാപകമായി പ്രചരിപ്പിക്കാന്‍ സ്ഥാപനം തീരുമാനിച്ച് കൂടുതല്‍ എഡിറ്റിംഗ് നടത്തിയെന്നും വെളിപ്പെടുത്തലിലുണ്ട്. വിഷയത്തില്‍ സീ ടിവിക്കെതിരെയും വ്യാജ വീഡിയോയ്‌ക്കെതിരെയും നടക്കുന്ന പ്രചരണങ്ങളില്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി ഈ കത്ത് ഉപയോഗപ്പെടുന്നുണ്ട്.

DONT MISS
Top