ശൗചാലയം നിര്‍മ്മിക്കാനായി ആടുകളെ വിറ്റു; വൃദ്ധയെ പ്രണമിച്ച് മോദി

modi

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദംതരി ജില്ലയില്‍ കൊത്തബരി ഗ്രാമത്തിലെ കുന്‍വര്‍ ഭായ് എന്ന വൃദ്ധ ശൗചാലയം നിര്‍മ്മിക്കാനായി തന്റെ ആടുകളെ വിറ്റത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കുന്‍വര്‍ ഭായ് എന്ന 104 കാരിയുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊണ്ടു. അദ്ദേഹം കുന്‍വറിനെ പ്രണമിക്കുകയും ചെയ്തു.

വീട്ടില്‍ ശൗചാല്യമില്ലാത്തതിനാല്‍ തന്റെ 10 ആടുകളെയാണ് കുന്‍വര്‍ വിറ്റത്. ഗ്രാമങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് വൃത്തിയുള്ള ഗ്രാമങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റൂര്‍ബന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി കൊട്ടബാരിയില്‍ എത്തിയത്.

ടിവി കാണാത്ത, പത്രം വായിക്കാത്ത കുന്‍വറിന്റെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയില്‍ ഉണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുന്നതാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയത്തെയാണ് ഇത് കാണിക്കുന്നതെന്നും മോദി പറഞ്ഞു. മറ്റുള്ളവര്‍ക്കു കൂടി കുന്‍വര്‍ മാതൃകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top