ഉമര്‍ ഖാലിദിനെ വധിക്കാന്‍ അധോലോക നായകനും രംഗത്ത്

ravi poojari

ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതി ഉമര്‍ ഖാലിദിനെ വധിക്കുമെന്ന ഭീഷണിയുമായി അധോലോക നേതാവും രംഗത്ത്. ഹിന്ദു ഡോണായി സ്വയം ഉയര്‍ത്തിക്കാട്ടുന്ന അധോലോകനായകന്‍ രവി പൂജാരിയാണ് ഉമറിന്റെ പിതാവിനെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ഭീഷണി അറിയിച്ചത്.

വോയിസ് ഓവര്‍ ഐപി സംവിധാനം വഴിയാണ് പൂജാരി ഭീഷണി ഫോണ്‍ വിളി നടത്തിയത്. ഉമറിന്റെ പിതാവ് എസ്‌ക്യുആര്‍ ഇല്യാസിന് തന്റെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കാനും പൂജാരി തയ്യാറായി. യുകെ നമ്പറില്‍ നിന്നാണ് പൂജാരി ഫോണ്‍ വിളിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക ധാരണ. മകന്‍ എവിടെയാണെന്നാണ് പൂജാരി ചോദിച്ചതെന്നും, എവിടെയായാലും ഉമറിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇല്യാസ് പറയുന്നു

DONT MISS
Top