കര്‍ണാടക മുഖ്യമന്ത്രിക്ക് നേരെ’മിഠായിയേറ്‌ ‘

sweet

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നേരെ പൊതിയേറ്. ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ബോംബെന്ന് കരുതി സുരക്ഷാ ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തിയെങ്കിലും പൊതിക്കുള്ളില്‍ നിന്ന് മിഠായികളാണ് കണ്ടെത്താനായത്. കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍, മുന്‍ ചീഫ് ജസ്റ്റിസ് എംഎന്‍ വെങ്കടാചലയ്യ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

പരിപാടി കാണാന്‍ ബാല്‍ക്കെണിയില്‍ ഇരുന്നയാളാണ് മുഖ്യമന്ത്രിക്ക് നേരെ മിഠായി അടങ്ങിയ പൊതി എറിഞ്ഞത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

sweet-2 sssss
DONT MISS
Top