ചിത്രകഥാ പുസ്തകം, വില 3.12 കോടി..!!

spiderman

ദല്ലാസ്: പത്തും പതിനഞ്ചും രൂപയ്ക്ക് ബാലരമയും ബാലഭൂമിയുമൊക്കെ വാങ്ങിയ കഥ നമുക്ക് പറയാനുണ്ടാകും. എന്നാല്‍ യുഎസിലെ ടെക്‌സാസ് ആസ്ഥാനമായുള്ള ലേല വ്യാപാരത്തില്‍ ‘അമെയ്‌സിംഗ് ഫാന്റസി നമ്പര്‍ 15’ എന്ന കോമിക് കഥാബുക്ക് വിറ്റു പോയത് 454,100 ഡോളറിന്, അതായത് ഇന്ത്യന്‍ രൂപ ഏകദേശം 3.12 കോടി രൂപ.

1962ല്‍ മാര്‍വല്‍ കോമിക് പുറത്തിറക്കിയ പുസ്തകത്തിന്റെ ഈ എഡിഷനിലാണ് സൂപ്പര്‍ ഹീറോ കഥാപാത്രം ‘സ്‌പൈഡര്‍മാന്‍’ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമേരിക്കക്കാരനായ പുരാവസ്തു പ്രേമിയാണ് റെക്കോഡ് വിലയ്ക്ക് പ്രിയ ഹീറോ ആദ്യമായി പ്രത്യക്ഷപ്പെട്ട കോമിക് ബുക്ക് സ്വന്തമാക്കിയത്.

DONT MISS
Top