കപട ദേശീയവാദികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണം: കോടിയേരി ബാലകൃഷ്ണന്‍

kodiyeribalakrishnan
കപട ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചത് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതരും പോലീസും തയ്യാറാകാത്ത മനോഭാവമാണ് യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉയരത്തില്‍ ദേശീയ പതാക നാട്ടിയാല്‍ തങ്ങള്‍ ദേശഭക്തിക്കാരാവുമെന്ന് നാട്ടുകാര്‍ ധരിക്കുമെന്ന വിചാരത്തിലാണ് നരേന്ദ്രമോദിയും സംഘവും ഉള്ളത്. മനസുകൊണ്ട് ദേശീയ പതാകയെ അംഗീകരിക്കാത്തവരായത് കൊണ്ടാണ് ദേശീയപതാക കെട്ടിയ വടി ഉപയോഗിച്ച് അക്രമം നടത്താന്‍ സംഘപരിവാരം തയ്യാറായത്. കാവികൊടി ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ അവര്‍ തയ്യാറാവില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തെ ജാതിമത കള്ളികളില്‍പ്പെടുത്തി ചേരിതിരിവ് ഉണ്ടാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചവരോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ഡിഎസ്‌യു എന്ന തീവ്രസ്വഭാവമുള്ള സംഘടനയില്‍ നിന്ന് രാജിവെച്ച ഒരുവിഭാഗം വിദ്യാര്‍ഥികളാണ് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത്. അതിനിടയില്‍ നുഴഞ്ഞുകയറി പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍ ആണെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.

കപട ദേശീയവാദികളില്‍ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട സമയമാണിത്‌. ഉയരത്തില്‍ ദേശീയ പതാക നാട്ടിയാല്‍ തങ്ങള്‍ ദേശഭക…

Posted by Kodiyeri Balakrishnan on Friday, 19 February 2016

DONT MISS
Top