ലാസ് പല്‍മാസിനെയും തകര്‍ത്ത് ബാഴ്‌സ; സ്പാനിഷ് ലീഗില്‍ വിജയക്കുതിപ്പ് തുടരുന്നു

suarez, neymar

ബാഴ്‌സയുടെ ജൈത്രയാത്രയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലാസ് പാല്‍മാസിനും കഴിഞ്ഞില്ല. ഇന്നലെ നടന്ന മത്സരം 2-1 സ്വന്തമാക്കിയ ബാഴ്‌സ ഇതോടെ പോയിന്റ് നിലയില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ദൂരം 9 പോയിന്റായി ഉയര്‍ത്തി.

പ്രതീക്ഷിച്ച പോലെത്തന്നെയായിരുന്നു ബാഴ്‌സയുടെ തുടക്കം. മെസ്സി സുവാരസ് നെയ്മര്‍ സഖ്യം തുടക്കം മുതല്‍ ആഞ്ഞടിച്ചപ്പോള്‍ ആറാം മിനുറ്റില്‍ തന്നെ ലാസ് പല്‍മസിന്റെ വല കുലുങ്ങി. ലീഗില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ള സുവാരസാണ് തന്റെ ശേഖരത്തിലേക്ക് 25-ആം ഗോള്‍ കൂടി ചേര്‍ത്തു കൊണ്ട് ആദ്യ ഗോള്‍ നേടിയത്. ഈ സീസണില്‍ ആകെ സുവാരസ് നേടുന്ന 41-ആം ഗോളാണ് ഇന്നലെ പല്‍മാസിനെതിരെ പിറന്നത്.

വില്യന്‍ ജോസിലൂടെ പല്‍മാസ് സമനില പിടിച്ചെങ്കിലും നെയ്ണറിലൂടെ വിജയ ഗോള്‍ കുറിച്ച് ബാഴ്‌സ മത്സരം സ്വന്തമാക്കി.

DONT MISS
Top