ഒടുവില്‍ ‘തെലുങ്ക് സെലിനും’ മഡോണ തന്നെ

madona

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റര്‍ മലയാള ചിത്രം പ്രേമത്തിന്റെ തെലുങ്ക് പതിപ്പായ മജ്‌നുവിലും മഡോണ സെബാസ്റ്റ്യന്‍ അഭിനയിക്കുമെന്നു സ്ഥിരീകരിച്ചു. മലയാളത്തില്‍ ചെയ്ത സെലിന്‍ എന്ന കഥാപാത്രമായിത്തന്നെയാണ് മഡോണ തെലുങ്കിലും എത്തുക. നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍. പ്രേമത്തിലെ മറ്റൊരു നായിക അനുപമ പരമേശ്വരന്‍ തെലുങ്കിലേക്കും നേരത്തെ തന്നെ കരാര്‍ ചെയ്തിരുന്നു. ശ്രുതി ഹാസനാണ് മലയാളത്തില്‍ സായ്പല്ലവി ചെയ്ത മലര്‍ മിസിനെ അവതരിപ്പിക്കുന്നത്. ചന്തൂ മൊണ്ടേതിയാണ് പ്രേമം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.

ഇപ്പോള്‍ സിദ്ദിഖ് ലാല്‍ ഒരുക്കുന്ന ദിലീപ് ചിത്രമായ കിംഗ് ലയറില്‍ അഭിനയിക്കുകയാണ് മഡോണ.

DONT MISS
Top